പുത്തന്‍ചിറ വില്ലേജ് ഓഫിസ് വിഭജിക്കണമെന്ന് വോയ്‌സ് ഓഫ് പുത്തന്‍ചിറ

Update: 2021-01-22 14:00 GMT

മാള: 22.29 ചതുരശ്ര കിലോമീറ്റര്‍ വിസൃതിയുളള തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍ചിറ വില്ലേജ് ഓഫിസ് വിഭജിക്കണമെന്ന് ആവശ്യം. ആളൂര്‍ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിയായ കിഴക്കുംമുറി മുതല്‍ കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുടെ അതിര്‍ത്തിയായ പുലയന്‍തുരുത്ത് വരെ വ്യാപിച്ച് കിടക്കുന്ന ജില്ലയിലെ ഏറ്റവും വലിയ വില്ലേജ് ഓഫിസാണ് ഇത്.

തിരുവിതാംകൂര്‍ കൊച്ചിയുടെ ഭാഗമായിരുന്ന പുത്തന്‍ചിറയുടെ പല രേഖകളും ഉള്ളത് പറവൂരിലാണ്. പിന്നീടാണ് മുകുന്ദപുരം താലൂക്കിന്റെ കിഴില്‍ വന്നത്. പട്ടികജാതിക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റിനായി ഈ ഓഫിസില്‍ വരണം. അക്ഷയ കേന്ദ്രങ്ങളില്‍ ചെന്നാല്‍ അവിടെ 40ഉം 50ഉം രൂപ കൊടുക്കണം. എന്നാലും ചിലപ്പോള്‍ വില്ലേജില്‍ വരണം. എല്ലാം കൊണ്ടും വില്ലേജില്‍ തിരക്ക് കൂടുകയാണ്. ഭുമി അളക്കുന്നതിനും ഭൂനികുതി അടക്കുന്നത് അഞ്ച് വര്‍ഷം കഴിഞ്ഞവരുമാണെങ്കില്‍ വില്ലേജില്‍ നിന്ന് സ്ഥലം വന്ന് നോക്കിയാലേ കരമടക്കാനാവൂ. ഇതുമൂലം പൊതുജനങ്ങള്‍ രാവിലെ മുതല്‍ ക്യൂ നിന്നാലും കാര്യം നടക്കില്ല. ഈ ദുരിതത്തിന് അറുതി വരുത്തുവാന്‍ വില്ലേജ് ഓഫിസ് വിഭജിക്കുകയാണ് ഏക പോംവഴിയെന്ന് വോയ്‌സ് ഓഫ് പുത്തന്‍ചിറ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഭീമ ഹരജി നല്‍കാനാണ് ആലോചിക്കുക.

Tags:    

Similar News