ആശയ വിനിമയത്തിന്റെ അപര്യാപ്തത യുവതലമുറ വഴിതെറ്റാന്‍ കാരണമാവുന്നുവെന്ന് വി പി മുഹമ്മദ് അലി
ജിദ്ദ: മാതാപിതാക്കളുമായുള്ള ആശയ വിനിമയത്തിന്റെ അപര്യാപ്തത യുവതലമുറ വഴിതെറ്റാന്‍ കാരണമാവുന്നു എന്ന് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വി പി മുഹമ്മദ് അലി പറഞ്ഞു. ലാലു മീഡിയ ലൈവ് ജിദ്ദയിലെ യുവപ്രതിഭകള്‍ക്ക് വേണ്ടി യാത്രാ മംഗളങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിച്ച ആദരവ് പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയിലേക്കും അപക്വമായ പ്രണയത്തിലേക്കും വഴുതി വീഴാനുള്ള സാഹചര്യങ്ങള്‍ കൂടിവരികയാണ്. വീട്ടില്‍ നടക്കേണ്ട സ്‌നേഹ സംവാദങ്ങളുടെ കുറവാണ് ഇതിന്റെ പ്രധാന കാരണം. അതിനാല്‍ രക്ഷിതാക്കള്‍ കൗമാരക്കാരായ കുട്ടികളോട് ജീവിതവഴികളെ കുറിച്ച് സംസാരിക്കാന്‍ എല്ലാ ദിവസവും സമയം കണ്ടെത്തെണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഉപരിപഠനാര്‍ത്ഥം ജിദ്ദയില്‍ നാട്ടിലേക്ക് പോകുന്ന ഫാത്തിമ ശമൂല ഷറഫത്ത്, വെബ്‌സാന്‍ ഖാന്‍, ഇലാന്‍ ഖാന്‍ എന്നിവര്‍ക്കാണ് ലാലു മീഡിയ ലൈവ് യാത്രയപ്പും ആദരവ് ചടങ്ങും സംഘടിപ്പിച്ചത്. ജിദ്ദ സാഫിറോ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസാഫിര്‍, ഇസ്മായില്‍ മരിതേരി, കബീര്‍ കൊണ്ടോട്ടി, ഹിഫ്‌സു റഹ്മാന്‍, ഡോ ഇന്ദു, നസീര്‍ വാവകുഞ്ഞു, ജുനൈസ് ബാബു, ഗഫൂര്‍ ചാലില്‍, റാഫി ബീമാപള്ളി, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, സലിം നാണി, സലീന മുസാഫിര്‍, സക്കീന ഓമശേരി, ഷബ്‌ന മനോജ്, കുബ്ര ലത്തീഫ്, മനോജ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.
സോഫിയാ സുനില്‍, ബൈജു ദാസ്, റഹീം കാക്കൂര്‍, ഓമനകുട്ടന്‍, ബഷീര്‍ താമരശേരി, യൂസഫ് കരുളായി, ബഷീര്‍ ഡോളര്‍, മുബാറക് ഗസല്‍, മുത്തലിബ്, മുബാറക് വാഴക്കാട്, ഫാത്തിമ നൂറ, ഷബീര്‍ കൊട്ടപ്പുറം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
സി എം അഹമ്മദ് ലാലു മീഡിയയെ സദസിന് പരിചയപ്പെടുത്തി. സംഘാടകരായ ഹസ്സന്‍ കൊണ്ടോട്ടി, മുസ്തഫ കുന്നുംപുറം, യൂസുഫ് കോട്ട എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.