ഡല്‍ഹി: സംഘര്‍ഷങ്ങളില്‍ പോലിസിന്റെ പങ്കിനെ കുറ്റപ്പെടുത്തി അമേരിക്കന്‍ പത്രം വാഷിങ്ടണ്‍ പോസ്റ്റും
ലേഖകന്‍ ജൊആന്ന സ്ലേറ്റര്‍ എഴുതിയ റിപോര്‍ട്ടിലാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് സംഘര്‍ഷങ്ങളില്‍ പോലിസിന്റെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്.
ന്യൂഡല്‍ഹി: 39 ഓളം പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹിയിലെ സംഘപരിവാര്‍ ആക്രമണങ്ങളില്‍ പോലിസിന്റെ പങ്ക് വെളിപ്പെടുത്തി വാഷിങ്ടണ്‍ പോസ്റ്റ്. ലേഖകന്‍ ജൊആന്ന സ്ലേറ്റര്‍ എഴുതിയ റിപോര്‍ട്ടിലാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് സംഘര്‍ഷങ്ങളില്‍ പോലിസിന്റെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്.
പോലിസ് പലയിടങ്ങളിലും ഇടപെടാന്‍ മടിച്ചുനിന്നെങ്കില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങളില്‍ നേരിട്ടു തന്നെ പങ്കെടുത്തു. കലാപം നടക്കുമ്പോള്‍ പോലിസ് വളരെ സാവധാനത്തിലാണ് പ്രതികരിച്ചത്. ചില പോലിസുകാര്‍ സംഘപരിവാര്‍ സംഘങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചു. അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് അവരെ തല്ലിച്ചതച്ചു. ചില പ്രദേശങ്ങളില്‍ പോലിസ് വിവേചനരഹിതമായി വെടിവെച്ചന്നും പത്രം സൂചിപ്പിക്കുന്നു.
കലാപത്തിന് ആഹ്വാനം നടത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തില്ലെന്നും ഉത്തര്‍പ്രദേശിലെ മുന്‍ സീനിയര്‍ പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പത്രം ഭരണകക്ഷിയായ ബിജെപിയുടെ പങ്കിനെ വെളിപ്പെടുത്തുന്നുണ്ട്.
ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല ലൈബ്രറിയില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ച പോലിസുകാര്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന കാര്യം പത്രം ഓര്‍മിപ്പിക്കുന്നു. ബിജെപി അണികള്‍ മറ്റു സര്‍വ്വകലാശാലയില്‍ നടത്തിയ സംഘര്‍ഷങ്ങളിലും കുറ്റവാളികളെ വെറുതെ വിട്ടു. പോലിസിനെതിരേ നിലപാടെടുത്ത ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ രായ്ക്കു രാമാനം നാടുകടത്തിയതും പത്രം വാര്‍ത്തയാക്കി.