വിമാനങ്ങള്‍ക്ക് ഭീഷണിയായി മാലിന്യക്കൂമ്പാരം: നഗരസഭക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

Update: 2020-08-13 13:20 GMT
Representative image

തിരുവനന്തപുരം: താഴ്ന്ന് ലാന്റ് ചെയ്യുന്ന വിമാനങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയായി മാറിയ വള്ളക്കടവ് എയര്‍പോര്‍ട്ട് മതിലിനോട് ചേര്‍ന്നുള്ള മാലിന്യ കൂമ്പാരം വ്യത്തിയാക്കാത്ത നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് സെക്രട്ടറിക്ക് നേട്ടീസയച്ചു.മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിമിന്റെ പരാതിയിലാണ് നടപടി.

30 ദിവസത്തിനകം നഗരസഭാ സെക്രട്ടറി അടിയന്തിര നടപടികള്‍ സ്വീകരിച്ച ശേഷം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

പതിനാറേകാല്‍ മണ്ഡപത്തിനു സമീപം, എന്‍ എസ് ഡിപ്പോ, ബംഗ്ലാദേശ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലും മാലിന്യം കുന്നു കൂടി കിടക്കുന്നുണ്ട്. ഇവിടങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇറച്ചിയുടെ അവശിഷ്ടം ഭക്ഷിക്കാനെത്തുന്ന പരുന്തുകള്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായി മാറുന്നുന്നത് പതിവാണ്. മാലിന്യം കാരണം പ്രദേശത്ത് ചിക്കുന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ പടരുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. 

Tags:    

Similar News