നീരൊഴുക്ക് കുറഞ്ഞു; ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

Update: 2022-08-13 05:51 GMT

കൊച്ചി: ഇടമലയാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ഡാമിന്റെ 1, 4 ഷട്ടറുകള്‍ അടയ്ക്കുകയും 2, 3 ഷട്ടറുകള്‍ 50 സെന്റീമീറ്ററായി താഴ്ത്തുകയും ചെയ്തതോടെ ഡാമില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് 64.8 ക്യൂമെക്‌സ് ആയി കുറഞ്ഞു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്ന സാഹചര്യത്തില്‍ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനാണ് തീരുമാനം.

Tags:    

Similar News