ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക്. ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 141.95 അടിയിലെത്തി. ഇതോടെ തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കന്‍ഡില്‍ 750 ഘനയടി ആയാണ് കൂട്ടിയത്.
നേരത്തെ 250 ഘനയടി വെളളമാണ് തമിഴ്‌നാട് കൊണ്ടുപോയിരുന്നത്. കൊണ്ടുപോവുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഉള്‍വനങ്ങളില്‍ മഴ കനത്തതാണ് നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണം. തേക്കടി വനമേഖലയിലും പെരിയാര്‍ വൃഷ്ടിപ്രദേശത്തും മഴ തുടരുകയാണ്.