പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു 2 പേർക്ക് പരിക്ക്

Update: 2023-01-10 08:35 GMT
പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു 2 പേർക്ക് പരിക്ക്

വയനാട് : പേരിയ ചുരത്തിൽ രണ്ടാം വളവിൽ ലോറി താഴ്ചയിലേക്ക്

മറിഞ്ഞ് അപകടം;

കർണാടകയിൽ നിന്നും പെയിന്റുമായി കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ

അർധരാത്രിയിലാണ് സംഭവം. അപകടത്തിൽ ലോറി ഡ്രൈവർ കർണാടക സ്വദേശി ബസുരാജ് (30), സഹായി ചന്ദ്ര (27) എന്നിവർക്ക്

പരിക്കേറ്റു. ഇരുവരേയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇതിൽ ബസുരാജിന്റെ പരിക്ക് ഗുരുതരമാണ്. ലോറിയുടെ

ക്വാബിനുള്ളിൽ കുടുങ്ങിയ ബസുരാജിനെ പേരാവൂർ, ഇരിട്ടി ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളും,പോലീസും, പേരിയ റെസ്ക്യൂ  ടീമും ,ജാഗ്രത സമിതിയും ചേർന്ന് പുറത്തെടുത്തു.

Tags:    

Similar News