വയനാട്: മാധ്യമങ്ങളിലൂടെയുളള പ്രചാരണത്തിന് അനുമതി വാങ്ങണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പില്‍ പ്രചരണാര്‍ത്ഥം സ്ഥാനാര്‍ത്ഥികളുടെ ശബ്ദ സന്ദേശം ദൃശ്യ,ശ്രവ്യ മാധ്യമങ്ങള്‍, ബി.എസ്.എന്‍.എല്‍ തുടങ്ങവയിലൂടെ നല്‍കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഏജന്‍സിയില്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
സര്‍ട്ടിഫിക്കറ്റിനു വേണ്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരസ്യത്തിന്റെ/ മെസേജിന്റെ ഉളളടക്കം തിരഞ്ഞെടുപ്പ് നിയമങ്ങളും വിവര സാങ്കേതിക നിയമവും അനുശാസിക്കുന്ന പ്രകാരമാണെന്ന് സത്യവാങ്മൂലവും നല്‍കണം. പരസ്യത്തിന്റെ/ മെസേജിന്റെ ഉളളടക്കം രണ്ട് കോപ്പി വീതമാണ് കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ സമര്‍പ്പിക്കേണ്ടത്.