തലശ്ശേരിയില്‍ മഠത്തിനു സമീപത്തെ പറമ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു

Update: 2020-11-10 07:30 GMT
തലശ്ശേരിയില്‍ മഠത്തിനു സമീപത്തെ പറമ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു

തലശ്ശേരി: തലശ്ശേരിയില്‍ മഠത്തിനു സമീപത്തെ പറമ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. മാടപ്പീടിക രാധാകൃഷ്ണ മഠത്തിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍നിന്നാണ് പഴകിയ വടിവാളും കത്തിയും കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ന്യൂമാഹി പോലിസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സിഐ അരുണ്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിനു പുറമെ ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ പരിശോധനയില്‍ പങ്കെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പോലിസ് അറിയിച്ചു.

Weapons were found in Thalassery

Tags:    

Similar News