ഗൂഗ്ള്‍ മാപ്പ് നോക്കി വിവാഹ ഘോഷയാത്ര; നവവരന്‍ എത്തിയത് മറ്റൊരു വധുവിന്റെ വീട്ടില്‍
ജാവയിലെ പാകിസ് ജില്ലയില്‍ ലോസരി ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്ക് ഗൂഗ്ള്‍ മാസ്പ് നോക്കി പുറപ്പെട്ട വരനും ബന്ധുക്കളും ഉള്‍പ്പെട്ട സംഘം ജെങ്കോല്‍ എന്ന ഗ്രാമത്തിലെ ഒരു വീട്ടില്‍ നടക്കുന്ന വിവാഹ നിശ്ചയ വേദിയിലേക്കാണ് എത്തിച്ചേര്‍ന്നത്
ജക്കാര്‍ത്ത: വിവാഹദിവസം ഗൂഗ്ള്‍ മാപ്പ് നോക്കി വധുവിന്റെ വീട്ടിലേക്കു പോയ വരനും സംഘവും എത്തിയത് മറ്റൊരു കല്യാണ വീട്ടില്‍ അവിടെ സല്‍ക്കാരമൊക്കെ കഴിഞ്ഞ് കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിച്ചപ്പോഴാണ് വീടു മാറിയത് തിരിച്ചറിഞ്ഞത്. ഇതോടെ വരനും സംഘവും ശരിയായ വധുവിന്റെ വീടുനോക്കി പോയി. പറയാത്ത കല്യാണത്തിന് കയറിച്ചെന്ന നവവരും സംഘവും അമളി തിരിച്ചറിഞ്ഞ് തിരികെ പോകുന്ന വീഡിയോ പക്ഷേ, സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
ഇന്തൊനേസ്യയിലെ ജാവയിലെ പാകിസ് ജില്ലയില്‍ ലോസരി ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്ക് ഗൂഗ്ള്‍ മാസ്പ് നോക്കി പുറപ്പെട്ട വരനും ബന്ധുക്കളും ഉള്‍പ്പെട്ട സംഘം ജെങ്കോല്‍ എന്ന ഗ്രാമത്തിലെ ഒരു വീട്ടില്‍ നടക്കുന്ന വിവാഹ നിശ്ചയ വേദിയിലേക്കാണ് എത്തിച്ചേര്‍ന്നത്. ഈ വീട്ടിലെ വധു മേക്കപ്പിടുന്ന തിരക്കിലായിരുന്നതിനാല്‍ വരന്‍ മാറിയെത്തിയ കാര്യത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. തന്റെ പ്രതിശ്രുതവരനും സംഘവും അല്‍പ്പം താമസിക്കുമെന്ന് പറഞ്ഞിരുന്നതായി വധു മറിയ ഉല്‍ഫ പറഞ്ഞു. ഇതിനിടെയാണ് വഴിതെറ്റിയ സംഘം ഇവിടെ എത്തിയത്.
വരനേയും സംഘത്തേയും കണ്ട കല്യാണ വീട്ടുകാര്‍ എല്ലാവരേയും സ്വാഗതം ചെയ്ത് സ്വീകരിച്ചിരുത്തി മധുരപാനീയങ്ങളും നല്‍കി. ഇതിനിടെ കുടുംബാംഗങ്ങള്‍ തമ്മില്‍ നടന്ന സംസാരത്തിലാണ് ആളുമാറിയതായി മനസ്സിലായത്. വധുവിന്റെ ബന്ധുക്കളാണ് ഇത് പെട്ടെന്ന് തിരിച്ചറിഞ്ഞതും നാണക്കേടാകുന്നതിനു മുമ്പ് ഇടപെട്ട് വേഗത്തില്‍ പരിഹരിച്ചതും.
വരന്റെ സംഘത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് പരിചയമുള്ള ആരും ഉണ്ടായിരുന്നില്ല. ഇതാണ് സംശയത്തിനിടയാക്കിയത്. പെമലാങ് എന്ന നാട്ടില്‍ നിന്നാണ് ഇവരുടെ വരവ്. എന്നാല്‍ ഉല്‍ഫയുടെ പ്രതിശ്രുത വരന്‍ കെന്‍ഡല്‍ എന്ന സ്ഥലത്തു നിന്നാണ്. വീട് മാറിയതായി തിരിച്ചറിഞ്ഞതോടെ സമ്മാനപ്പെട്ടികളും മറ്റുമായി വരനും സംഘവും ചമ്മലോടെ തിരികെപ്പോയി.