ബംഗാളില്‍ സ്ഥാനാര്‍ഥി കൊവിഡ് ബാധിച്ച് മരിച്ചു
മൂര്‍ഷിദാബാദിലെ സാംസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന റസൂല്‍ ഹഖാണ് മരിച്ചത്.
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ സ്ഥാനാര്‍ഥി കൊവിഡ് ബാധിച്ച് മരിച്ചു. മൂര്‍ഷിദാബാദിലെ സാംസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന റസൂല്‍ ഹഖാണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു,
ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ബംഗാള്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവാന്‍ നാലു ഘട്ടങ്ങള്‍ കൂടി ശേഷിക്കേയാണ് ഹഖ് മരിച്ചത്. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു.
ബുധനാഴ്ച സംസ്ഥാനത്ത് റെക്കോര്‍ഡ് രോഗികളാണ് റിപോര്‍ട്ട് ചെയ്തത്. ആറായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 24 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.