സൈന്യത്തെ വിന്യസിക്കണം; ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന വാദവുമായി ബിജെപി നേതാവ് മിഥുന്‍ ചക്രവര്‍ത്തി

Update: 2025-04-19 06:41 GMT
സൈന്യത്തെ വിന്യസിക്കണം; ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന വാദവുമായി ബിജെപി നേതാവ് മിഥുന്‍ ചക്രവര്‍ത്തി

കൊല്‍ക്കത്ത:  ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന വാദവുമായി ബിജെപി നേതാവ് മിഥുന്‍ ചക്രവര്‍ത്തി. മുസ് ലിംങ്ങളുടെ സ്വത്ത് തട്ടിയെടുക്കുന്ന വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് പരാമര്‍ശം. സംസ്ഥാനത്ത് സൈന്യത്തെ വിന്യസിക്കണമെന്നാണ് ആവശ്യം.

'ഞാന്‍ പലതവണ അഭ്യര്‍ഥിച്ചിട്ടുണ്ട്, ഇപ്പോഴും ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ഥിക്കുന്നുണ്ട്. കുറഞ്ഞത്, തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് മാസത്തേക്ക് സൈന്യത്തെ അകത്ത് വിന്യസിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരെ വിന്യസിച്ചാല്‍, നീതിയുക്തമായ തിരഞ്ഞെടുപ്പ് നടക്കും,' മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.

ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിജയ രഹത്കറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും കലാപബാധിതരായ കുടുംബങ്ങളെ കാണുകയും ചെയ്തിരുന്നു.

അതേസമയം, സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭ്യര്‍ഥന അവഗണിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് വെള്ളിയാഴ്ച മാള്‍ഡയിലെത്തി. ഇന്ന്, മുര്‍ഷിദാബാദിലെ ഷംഷേര്‍ഗഞ്ച്, ധൂലിയന്‍, സുതി, ജംഗിപൂര്‍ എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് വഖ്ഫ് ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന നിലപാടിലാണ് മമത ബാനര്‍ജി.

Tags:    

Similar News