പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

Update: 2021-09-28 10:30 GMT

ന്യൂഡല്‍ഹി: ബംഗാളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെക്കുറിച്ച് പരാതി നല്‍കാനായി ബിജെപി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്, മുഖ്ത്താര്‍ അബ്ബാസ് നഖ് വി, അനുരാജ് താക്കൂര്‍, ബിജെപി നേതാവ് ഓം പത്തക് എന്നിവരാണ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരേ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷുനായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഭൂപേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് സംഘര്‍ഷങ്ങളെക്കുറിച്ച് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ബിജെപി നേതാവ് ദിലീപ് ഘോഷിനെ ആക്രമിച്ചതിലൂടെ ബംഗാള്‍ സര്‍ക്കാര്‍ സംഘര്‍ഷങ്ങളിലാണ് വിശ്വസിക്കുന്നതെന്നാണ് കരുതേണ്ടത്. സംഘര്‍ഷങ്ങളുണ്ടാക്കിയവര്‍ക്കെതിരേ കടുത്ത നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റിനു വേണ്ടിയുള്ള അറസ്റ്റാവരുതെന്നും അദ്ദേഹം പറഞ്ഞു.

ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ തൃണമൂല്‍ പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. 

Tags:    

Similar News