ബാറ്ററി സേവിങ് ഓപ്ഷന്‍; പുതിയ അപ്‌ഡേഷനുമായി വാട്‌സാപ്പ്
ഫോണിലെ ബാറ്ററി കുറയുന്ന സമയത്ത് വാട്‌സാപ്പില്‍ ഡാര്‍ക്ക് തീം എനേബിള്‍ ആകും. തീം എന്ന പേരില്‍ തന്നെ പുതിയ ഓപ്ഷനുകള്‍ കൊണ്ടുവരാനാണ് വാട്‌സാപ്പിന്റെ ശ്രമം.
പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങി ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സാപ്പ്. ഫിംഗര്‍പ്രിന്റ് സെന്‍സറിന് ശേഷം ജനോപകാരപ്രദമായ ബാറ്ററി സേവിങ് ഓപ്ഷനാണ് വാട്‌സ്ആപ്പ് പുതിയ അപ്‌ഡേഷനില്‍ അവതരിപ്പിക്കുന്നത്. വാട്‌സാപ്പ് ബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓട്ടോമാറ്റിക്കായി തന്നെ നിങ്ങളുടെ ഫോണിലെ ചാര്‍ജ് മനസിലാക്കി ഡാര്‍ക്ക് മോഡ് ഓണാകുകയും ഓഫാകുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചര്‍. ഫോണിലെ ബാറ്ററി കുറയുന്ന സമയത്ത് വാട്‌സാപ്പില്‍ ഡാര്‍ക്ക് തീം എനേബിള്‍ ആകും. തീം എന്ന പേരില്‍ തന്നെ പുതിയ ഓപ്ഷനുകള്‍ കൊണ്ടുവരാനാണ് വാട്‌സാപ്പിന്റെ ശ്രമം.