മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ പരാക്രമം

Update: 2024-05-27 07:01 GMT

ഇടുക്കി: മൂന്നാറില്‍ വാഹനങ്ങള്‍ക്ക് നേരെ പടയപ്പയുടെ പരാക്രമം. കല്ലാര്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങള്‍ തടഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളര്‍ ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞദിവസം വൈകിട്ടിയിരുന്നു സംഭവം. മൂന്നാറില്‍ നിന്നും കല്ലാര്‍ എസ്‌റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പന്‍ തടഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത വിധം റോഡിനു നടുവില്‍ നിലയുറപ്പിച്ചു. ഈ തക്കം നോക്കി രണ്ട് വാഹനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി. ഈ സമയം ആന വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു.

ഉടന്‍ തന്നെ എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മദപ്പാട് സമയത്തും പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പരാക്രമണം നടത്തിയിരുന്നു. പിന്നീട് ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നെങ്കിലും ആക്രമണത്തിന് മുതിര്‍ന്നിരുന്നില്ല. പൊതുവെ ശാന്തസ്വഭാവമുണ്ടായിരുന്ന പടയപ്പയുടെ ഇപ്പോഴത്തെ സ്വഭാവമാറ്റം ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News