ന്യൂ ജേഴ്‌സിയില്‍ കാട്ടുതീ; 3000 പേരെ ഒഴിപ്പിച്ചു, 25,000ത്തോളം ആളുകള്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍; കാട്ടുതീ പടര്‍ന്നത് 8,500 ഏക്കറില്‍

ന്യൂജേഴ്‌സി: ന്യൂ ജേഴ്‌സിയില്‍ കാട്ടുതീ ശമനമില്ലാതെ തുടരുന്നു. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. 3,000 പേരെയാണ് നിലവില്‍ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചത്. ഓഷ്യന്‍ കൗണ്ടിയില്‍ ചൊവ്വാഴ്ച ആരംഭിച്ച കാട്ടു തീ ഇപ്പോഴും തുടരുകയാണ്.നിലവില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചിരിക്കുന്നത് 8,500 ഏക്കറിലാണ്. കാട്ടു തീയുടെ പശ്ചാത്തലത്തില്‍ ന്യൂജേഴ്‌സിയിലെ ഏറ്റവും തിരക്കുള്ള ഗാര്‍ഡന്‍ സ്റ്റേറ്റ് ഹൈവേ അടച്ചു. കാട്ടുതീ 50% നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് ന്യൂജേഴ്സിയിലെ ഫോറസ്റ്റ് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം കാട്ടുതീയുടെ പശ്ചാത്തലത്തില്‍ 25,000ത്തോളം ആളുകളാണ് വൈദ്യുതിയില്ലാതെ കഴിയുന്നത്. നിലവില്‍ കാട്ടുതീയില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഓഷ്യന്‍ കൗണ്ടിയിലെ ഗ്രീന്‍വുഡ് ഫോറസ്റ്റ് മാനേജ്മെന്റ് ഏരിയയിലാണ് കാട്ടുതീ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.