മധ്യപ്രദേശില്‍ കാലുകുത്തിയാല്‍ ജീവനോടെ കത്തിക്കും'; പ്രജ്ഞക്കെതിരേ ഭീഷണി ഉയര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എ
ഗാന്ധി ഘാതകനായ നാഥുറാം ഗോദ്‌സെയെ പ്രജ്ഞാ സിങ്, രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിച്ചതാണ് എംഎല്‍എയെ പ്രകോപിതനാക്കിയത്.
ഭോപ്പാല്‍: പ്രജ്ഞാ സിങ് ഠാക്കൂറിനെതിരെ വധഭീഷണിയുമായി കോണ്‍ഗ്രസ് എംഎല്‍എ. മധ്യപ്രദേശില്‍ കാല് കുത്തിയാല്‍ ജീവനോടെ കത്തിക്കുമെന്നാണ് ബയോറയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഗോവര്‍ദ്ധന്‍ ഡാങ്കിയുടെ ഭീഷണി. ഗാന്ധി ഘാതകനായ നാഥുറാം ഗോദ്‌സെയെ പ്രജ്ഞാ സിങ്, രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിച്ചതാണ് എംഎല്‍എയെ പ്രകോപിതനാക്കിയത്.
ഗോഡ്‌സെയെ പാര്‍ലമെന്റിനുള്ളില്‍ വച്ച് രാജ്യസ്‌നേഹി എന്നു വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് പ്രജ്ഞാസിങിനെ പ്രതിരോധ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയില്‍ നിന്നും പുറത്താക്കിരുന്നു. എന്നാല്‍ പാര്‍ലമെന്റിനുള്ളില്‍ അരങ്ങേറിയ രോഷം ശമിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.