സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാന്‍ ഇടപെടും: ഡോ. തസ്‌ലീം റഹ്മാനി
സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ മാത്രമല്ല, മുസ്‌ലിം യുവാക്കളെ യുപിയില്‍ അറസ്റ്റ് ചെയ്ത് സംഭവത്തിലും നാവ് അനക്കാന്‍ പിണറായി വിജയന്‍ തയ്യാറായിട്ടില്ല.
കൊണ്ടോട്ടി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി ഒന്നും ചെയ്യാത്ത പിണറായി സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ഡോ.തസ്‌ലീം റഹ്മാനി. ഇന്നത്തെ പ്രചരണത്തിന് തുടക്കം കുറിച്ചു കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ പ്രചാരണ യോഗങ്ങളില്‍ സംസാരിക്കവെയാണ് അദ്ദേഹം പിണറായി സര്‍ക്കാരിനെ കടന്നാക്രമിച്ചത്. സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ മാത്രമല്ല, മുസ്‌ലിം യുവാക്കളെ യുപിയില്‍ അറസ്റ്റ് ചെയ്ത് സംഭവത്തിലും നാവ് അനക്കാന്‍ പിണറായി വിജയന്‍ തയ്യാറായിട്ടില്ല.
ജയിച്ചാല്‍ സിദ്ധിഖ് കാപ്പന്റെ മോചനത്തിനായി ശക്തമായി ഇടപെടും. കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ പിണറായി യുപി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. പിണറായി ഒരു വിഭാഗം ജനങ്ങളെ മാത്രം പ്രതിനിധിയല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. സംസ്ഥാനത്തു യുഎപിഎ കരിനിയമം ഉപയോഗിച്ച് നിരപരാധികളായ പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ പെട്ട ധാരാളം പേരെ സര്‍ക്കാര്‍ ജയിലടച്ചിട്ടുണ്ട്. അതേ സമയം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത സംഘപരിപാര്‍ പ്രവര്‍ത്തകര്‍ക്ക് എതിരേ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. അത്തരക്കാരെ സംരക്ഷിക്കാനും അവര്‍ക്ക് ജാമ്യം ലഭിക്കാനുമാണ് പോലിസ് ശ്രമിച്ചിട്ടുള്ളത്-അദ്ദേഹം പറഞ്ഞു.
കൊണ്ടോട്ടി മണ്ഡലത്തിലെ മുസ്ലിയാരങ്ങാടിയില്‍ നിന്നുമാണ് പ്രചാരണം ആരംഭിച്ചത്. നെടിയിരുപ്പ്, കൊട്ടപ്പുറം, പുളിക്കല്‍, ഐക്കരപ്പടി, എടവണ്ണപ്പാറ, ഓമാനൂര്‍, മുതുവല്ലൂര്‍, നീറാട് എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം കൊണ്ടോട്ടി അങ്ങാടിയില്‍ പൊതുയോഗത്തോടെ അവസാനിച്ചു.
എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അഡ്വ. എ എ റഹീം, കൊണ്ടോട്ടി മണ്ഡലം നേതാക്കളായ നൗഷാദ് എറിയാട്, നവാസ് എളമരം, മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹക്കീം, ബാവ തൈത്തോട്ടം, മിര്‍ഷാന്‍ മുണ്ടുമുഴി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.