24 മണിക്കൂറിനുളളില്‍ 45,149 പേര്‍ക്ക് കൊവിഡ്, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 79,09,960 ആയി

Update: 2020-10-26 04:44 GMT

ന്യൂല്‍ഡല്‍ഹി: 24 മണിക്കൂറിനുളളില്‍ 45,149 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 79,09,960 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 480 പേര്‍ക്ക് ഇന്നലെ ജീവഹാനിയുണ്ടായി. ഇതോടെ ആകെ മരണം 1,19,014 ആയി മാറി.

രാജ്യത്ത് നിലവില്‍ 6,53,717 പേര്‍ക്കാണ് കൊവിഡ് രോഗബാധയുള്ളത്. 14,437 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 71,37,229 ആണ്. ഇത് ലോകത്തെത്തന്നെ ഉയര്‍ന്ന നിരക്കാണ്. 24 മണിക്കൂറിനുള്ളില്‍ 59,105 പേര്‍ ആശുപത്രി വിട്ടു.

മഹാരാഷ്ട്രയാണ് രാജ്യത്തെ രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനം, 1,41,001 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 14,60,755 പേര്‍ രോഗമുക്തരായി. 43,264 പേര്‍ക്ക് ജീവഹാനിയുണ്ടായി.

കര്‍ണാടകയാണ് തൊട്ടടുത്ത സ്ഥാനത്ത്, 81,069 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 7,10,843 പേര്‍ രോഗമുക്തരായി, 10,905 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

കേരളത്തില്‍ 96,688 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 2,94,910 പേര്‍ രോഗമുക്തരായി. 1,332 പേര്‍ മരിച്ചു.

പശ്ചിമ ബംഗാളില്‍ 37,017 സജീവ കേസുകളുണ്ട്, തമിഴ്‌നാട്ടില്‍ 30,606 ഉം ഡല്‍ഹിയില്‍ 26,744 ഉം സജീവ കേസുകളുണ്ട്.

Tags:    

Similar News