24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 52,123 പേര്‍ക്ക് കൊവിഡ്, ആകെ രോഗികള്‍ 15,83,792
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52,123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15,83,792 ആയി.
5,28,242 പേര്‍ക്കാണ് നിലവില്‍ രോഗബാധയുള്ളത്. 10,20,582 പേര്‍ രോഗം ഭേദമായ ആശുപത്രി വിടുകയോ രാജ്യം വിടുകയോ ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 775 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 34,968 പേര്‍ക്ക് ജീവഹാനിയുണ്ടായി.
മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടന്ന സംസ്ഥാനം. ഇന്നലെ മാത്രം 9,211 പേര്‍ക്ക് രോഗബാധയുണ്ടായി. 298 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,00,651 ആണ്. 2,39,755 പേര്‍ രോഗമുക്തരുമായി. സംസ്ഥാനത്തെ സജീവ കേസുകള്‍ 1,46,129ഉം മരിച്ചവരുടെ എണ്ണം 14,463ഉം ആണ്.
തമിഴ്‌നാട്ടില്‍ ഇതുവരെ 2,34,144 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഡല്‍ഹിയില്‍ ഇന്നലെ മാത്രം 1,035 പേര്‍ കൊവിഡ് ബാധിതരായി. ഡല്‍ഹിയില്‍ ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 1,32,275.
ഐസിഎംആര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ജൂലൈ 29 വരെ 1,81,90,382 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 4,46,642 സാംപിളുകള്‍ പരിശോധനക്കയച്ചു.