ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 17,407 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഈ സമയത്തിനുള്ളില്‍ ഇതുവരെ 14,031 പേര്‍ രോഗമുക്തരായി. 89 പേര്‍ മരിച്ചു.
നിലവില്‍ രാജ്യത്ത് 1,11,39,516 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. അതില്‍ 1,08,26,075 പേര്‍ രോഗമുക്തരായി. 1,57,435 പേര്‍ മരിച്ചു.
നിലവില്‍ രാജ്യത്ത് 1,73,413 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു.
മഹാരാഷ്ട്രയാണ് സജീവ രോഗികളില്‍ മുന്നില്‍, അവിടെ മാത്രം 83,556 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. കേരളമാണ് രണ്ടാം സ്ഥാനത്ത് 46,288 പേര്‍.
രാജ്യത്ത് മാര്‍ച്ച് 4ാം തിയ്യതി വരെ 1,66,16,048 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് മൂന്നാം തിയ്യതി 7,75,631 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച സാംപിളുകള്‍ 21,91,78,908.