കോഴിക്കോട്: മേപ്പയൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍. നന്താനത്ത്മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന(24)യാണ് മരിച്ചത്. അടുത്തമാസം വിവാഹം നടക്കാനിരിക്കേയാണ് സംഭവം. യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മേര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.