കാർ പിന്നോട്ട് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

Update: 2024-06-18 12:07 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. 23-കാരിയായ ശ്വേത ദീപക് സുര്‍വാസെയാണ് മരിച്ചത്. യുവതി കാര്‍ ഓടിക്കാന്‍ പഠിക്കുന്നത് സുഹൃത്ത് സൂരജ് സഞ്ജൗ മുലെ(25) ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം.

ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മലഞ്ചരുവിന് സമീപത്തുവെച്ച് കാര്‍ പതുക്കെ പിന്നിലേക്ക് എടുക്കുമ്പോള്‍ പുറത്തുനിന്ന് വീഡിയോ എടുക്കുന്ന സുഹൃത്ത് യുവതിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതും കേള്‍ക്കാം. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാര്‍ പെട്ടെന്ന് തൊട്ടുപിന്നിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

അബദ്ധത്തില്‍ ആക്‌സിലേറ്റര്‍ ചവിട്ടിയതാവാം അപകടത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. ഔറംഗാബാദില്‍നിന്ന് സുലിഭഞ്ജന്‍ ഹില്‍സിലെ ദത്തേത്രയ ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു യുവതിയും സുഹൃത്തും.

Tags:    

Similar News