തലശ്ശേരിയില്‍ യുവതി ഓട്ടോയില്‍ നിന്നും വീണു മരിച്ചു; കൊലപാതകമെന്ന് പോലിസ്

Update: 2021-02-11 11:12 GMT

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് യുവതിമരിച്ച സംഭവം കൊലപാതകമെന്ന് പൊലിസ്. തലശ്ശേരി ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയായ ഗോപാലപ്പേട്ടയിലെ ശ്രീധരി എന്ന 51 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയും ഓട്ടോഡ്രൈവറുമായ ഗോപാലകൃഷ്ണനാണ് കൊലപ്പെടുത്തിയതെന്ന് പോലിസ് അറിയിച്ചു.

യുവതിയുടെ തല പലതവണ ഇയാള്‍ ബലം പ്രയോഗിച്ച് ഓട്ടോയില്‍ ഇടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. പ്രതി പിടിയിലായെന്നും പോലിസ് അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 മണിയോടെ സൈദാര്‍ പള്ളിക്കടുത്തു വെച്ചാണ് ഗോപാലകൃഷ്ണന്‍ ഓടിച്ച ഓട്ടോയില്‍ നിന്നും ശ്രിധരി തെറിച്ചു വീണത്. കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് സൂചിപ്പിച്ചു.




Similar News