ഹൈദരാബാദിലെ സ്ത്രീപീഡനം: ഏകാംഗ പ്രതിഷേധക്കാരിയെ പോലിസ് മര്‍ദ്ദിച്ചു; ഡല്‍ഹി പോലിസിനെതിരേ വനിതാകമ്മീഷന്റെ പരാതി
പോലിസ് ദുബെയെ മര്‍ദ്ദിച്ചുവെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ സ്വാതി മലിവാള്‍ ആരോപിച്ചു. ഹൈദരാബാദിലെ പീഡനത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരുടെ ഗതിയിതാണെന്നും അവര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്നതില്‍ പ്രതിഷേധിച്ച യുവതിയെ പോലിസ് മര്‍ദ്ദിച്ചുവെന്നാരാപിച്ച് വനിതാ കമ്മീഷന്‍ ഡല്‍ഹി പോലിസിന് കത്തയച്ചു. ഹൈദരാബാദില്‍ വനിതാ ഡോക്ടറുടെ കത്തിക്കരിഞ്ഞ ജഢം കണ്ടെത്തിയതിന് തൊട്ടടുത്ത ദിവസമാണ് അനു ദുബൈ ഡല്‍ഹിയില്‍ ഒറ്റക്ക് പ്രതിഷേധിച്ചത്.
പാര്‍ലമെന്റ് ഹൗസിനു മുമ്പിലാണ് അനു ദുബൈ പ്രതിഷേധം തുടങ്ങിയത്. എന്റെ ഭാരതത്തില്‍ എനിക്ക് എന്തുകൊണ്ടാണ് സുരക്ഷ അനുഭവപ്പെടാത്തതെന്ന പ്ലക്കാഡുമായായിരുന്നു പ്രതിഷേധം. തുടങ്ങി അധികസമയം കഴിയും മുമ്പേ പോലിസ് എത്തി അവരെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് വിട്ടയച്ചു.
പോലിസ് ദുബെയെ മര്‍ദ്ദിച്ചുവെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ സ്വാതി മലിവാള്‍ ആരോപിച്ചു. ഹൈദരാബാദിലെ പീഡനത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരുടെ ഗതിയിതാണെന്നും അവര്‍ പറഞ്ഞു.
ദുബെയോട് വളരെ മോശമായാണ് പോലിസുകര്‍ പെരുമാറിയതെന്ന് കമ്മീഷന്‍ പരാതിയില്‍ പറയുന്നു. അവരുടെ ശരീരത്തില്‍ ധാരാളം രക്തം കിനിയുന്ന പാടുകളുമുണ്ട്.
പോലിസ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു.