തൃശൂര്‍: പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍. മനക്കോടി മേടയില്‍ ഗോപിനായരുടെ ഭാര്യ രാധയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പേരാമംഗലം പൊലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം. രാവിലെ ഒമ്പത് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
പേരാമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പേരാമംഗലം പൊലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം. ലത്ത് മണ്ണെണ കുപ്പിയും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി മെഡിക്കല്‍ കോളജില്‍ ഇവര്‍ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു.