വിമന്‍ ഇന്ത്യ മൂവ്മെന്റ്: സുമയ്യ സിയാദ് എറണാകുളം ജില്ലാ പ്രസിഡന്റ്
ആലുവ തൊട്ടുമുഖം വൈഎംസിഎ ഹാളില്‍ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് 2022-2025 വര്‍ഷത്തേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുത്തത്
ആലുവ : വിമന്‍ ഇന്ത്യ മൂവ്മെന്റ് എറണാകുളം ജില്ലാ പ്രസിഡന്റായി സുമയ്യ സിയാദിനെ തിരഞ്ഞെടുത്തു.ആലുവ തൊട്ടുമുഖം വൈഎംസിഎ ഹാളില്‍ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് 2022-2025 വര്‍ഷത്തേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുത്തത്.
സനിത നവാസ് (വൈസ് പ്രസിഡന്റ് ), മഞ്ജുഷ റഫീഖ് (ജനറല്‍ സെക്രട്ടറി ), ബിന്ദു വില്സന് സെക്രട്ടറി,ഫാത്തിമ അജ്മല്‍ (സെക്രട്ടറി )സനൂജ കുഞ്ഞു മുഹമ്മദ് (ട്രഷറര്‍ ), ബബിത സനല്‍, റസീന സമദ്,സനിതാ കബീര്‍,മിനി ജോബി, നിമ്മി നൗഷാദ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍, ദേശീയ സമിതി അംഗം അഡ്വ.സിമി ജേക്കബ്,സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന, സംസ്ഥാന സമിതി അംഗം ബാബിയ , എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി സംസാരിച്ചു.