സ്ത്രീ സമൂഹം അക്രമികളുടെ കൈക്ക് പിടിക്കാനുള്ള കരുത്താര്‍ജ്ജിക്കണം : പി അബ്ദുല്‍ ഹമീദ്

വര്‍ത്തമാനകാല സാഹചര്യങ്ങള്‍ കണ്ണും കാതും തുറന്നു കാണുന്നതിനും കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ദൗത്യ നിര്‍വഹണത്തിന് സ്ത്രീ സമൂഹം സജ്ജരാക്കുവാനും വിമന്‍ ഇന്ത്യാ മുവ്‌മെന്റ് മുന്നില്‍ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു

Update: 2021-05-29 05:39 GMT

കൊച്ചി: ഫാഷിസ രാഷ്ട്രീയം അഴിഞ്ഞാടുമ്പോള്‍ അക്രമികളുടെ കൈക്ക് പിടിക്കാനുള്ള കരുത്തും സ്ത്രീ സമൂഹം കരസ്ഥമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.വിമന്‍ ഇന്ത്യാ മുവ്മെന്റ് സംഘടിപ്പിച്ച ഒരുക്കം 2021 പരിപാടിക്ക് സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാല സാഹചര്യങ്ങള്‍ കണ്ണും കാതും തുറന്നു കാണുന്നതിനും കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ദൗത്യ നിര്‍വഹണത്തിന് സ്ത്രീ സമൂഹം സജ്ജരാക്കുവാനും വിമന്‍ ഇന്ത്യാ മുവ്‌മെന്റ് മുന്നില്‍ നില്‍ക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ശാന്തിയുടെയും സമാധാനത്തിന്റെയും ശാദ്വലതീരമായ ലക്ഷദ്വീപിനെ പിശാച് വല്‍ക്കരിക്കാന്‍ മോദി സര്‍ക്കാര്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെയും നിഷ്പ്രഭമാക്കി കൊണ്ട് രാജ്യത്ത് പുലരുന്ന നന്‍മകളെ മുഴുവന്‍ തെരുവില്‍ തച്ചു തകര്‍ക്കുകയാണ് മോദി സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ സംഘി ഭീകരര്‍ ഇവിടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിരോധം തീര്‍ത്ത് ചരിത്രപരമായ ദൗത്യ നിര്‍വഹണത്തിന് സ്ത്രീ സമൂഹം മുന്നില്‍ തന്നെ നിലയുറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. പാലത്തായി വിഷയം സമൂഹ മധ്യത്തില്‍ കൊണ്ട് വരുവാന്‍ വിമന്‍ ഇന്ത്യ മുവ്മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പി അബ്ദുല്‍ ഹമീദ് പറഞ്ഞു.

Tags:    

Similar News