കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന കേരള വനിതാ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഗോകുലം കേരള എഫ്‌സി ബാസ്‌കോ എഫ്‌സിയെ തറപറ്റിച്ചു. ഗോകുലത്തിന്റെ 10ാം നമ്പര്‍ വിവിയന്‍ കൊനെഡു അഡ്‌ജെയ 23, 51 മിനിട്ടുകളിലായി രണ്ടു ഗോളുകള്‍ നേടി. 71ാം മിനുറ്റില്‍ 19ാം നമ്പര്‍ ഹര്‍മിലന്‍ കൗറിന്റെ മറ്റൊരു ഗോള്‍ കൂടി. (30).
സെക്കന്റ് ഹാഫില്‍ മഴയിലാണ് കളി മുന്നേറിയത്. ഗോകുലത്തിന്റെ മികവില്‍ തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. ഗോകുലത്തിന്റെ പ്രതിരോധനിര ഭേദിച്ച് മുന്നേറാന്‍ ബാസ്‌കോയ്ക്കായില്ല. സെപ്തംബര്‍ 11നാണ് അടുത്ത മത്സരം. അന്ന് എമിറേറ്റ്‌സ് എസ്്‌സിയും ഗോകുലം കേരള എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും.