ന്യൂസിലന്‍ഡ് വനിതകള്‍ ഫുട്‌ബോള്‍ പരിശീലനം നടത്തുന്നതിനിടെ ഡ്രോണ്‍ പറത്തിയതായി പരാതി; കനേഡിയൻ സ്റ്റാഫ് പിടിയിൽ

Update: 2024-07-24 07:12 GMT

പാരീസ്: ന്യൂസിലന്‍ഡ് വനിതകള്‍ ഫുട്‌ബോള്‍ പരിശീലനം നടത്തുന്നതിനിടെ ഡ്രോണ്‍ പറത്തിയതായി പരാതി. കാനഡ വനിതാ ഫുട്‌ബോള്‍ ടീം സ്റ്റാഫ് മെമ്പറാണ് ഡ്രോണ്‍ പറത്തിയത്. ഒളിമ്പിക്‌സിനു മുന്നോടിയായി ഇരുടീമും വ്യാഴാഴ്ച ഏറ്റുമുട്ടാനിരിക്കേയാണ് കാനഡയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം. സംഭവത്തില്‍ ന്യൂസിലന്‍ഡ്‌സ് ഒളിമ്പിക് കമ്മിറ്റി (എന്‍ സെഡ് ഒ സി) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐ ഒ സി) പരാതി നല്‍കി.

ജൂലായ് 22ന് സെന്റ് എറ്റിയന്നയില്‍ ന്യൂസിലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം പരിശീലനം നടത്തുന്ന ഇടത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഉടന്‍തന്നെ പോലിസ് വിവരമറിയിച്ചു. ഇതുപ്രകാരം കനേഡിയന്‍ ടീമിലെ ഡ്രോണ്‍ ഓപ്പറേറ്ററെ തടങ്കലിലാക്കി. വിഷയത്തില്‍ കാനഡ ടീം മാപ്പുപറയുകയും അന്വേഷണം നടത്തുന്ന കാര്യം അറിയിക്കുകയും ചെയ്തു.

വെള്ളിയാഴ്ചയാണ് പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടനം. ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യയില്‍നിന്ന് 117 പേര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നുണ്ട്.

Tags:    

Similar News