റെസ്‌ക്യൂ ആന്റ് റിലീഫ് പരിശീലനം; സസ്‌പെന്‍ഷനിലായ ഫയര്‍ഫോഴ്‌സ് ഓഫിസറെ തിരിച്ചെടുത്തു

Update: 2022-09-18 11:15 GMT

കൊച്ചി: പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. മുന്‍ എറണാകുളം ജില്ലാ ഫയര്‍ ഓഫിസര്‍ എ എസ് ജോഗിയെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

ആലുവയില്‍ പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനെക്കുറിച്ച് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ പരിശീലനം നല്‍കിയതിന്റെ പേരിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് അംഗങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്.

ഇതിനെതിരേ ബിജെപി പ്രതിഷേധവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ അന്വേഷണത്തിന് ഉത്തരവിടുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തത്. സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരുന്നത്. റീജ്യനല്‍ ഫയര്‍ ഓഫിസര്‍ കെ കെ ഷൈജുവിനെയും, ജില്ലാ ഫയര്‍ ഓഫിസര്‍ ജെ എസ് ജോഗിയെയും സസ്‌പെന്റ് ചെയ്തു. പരിശീലനം നല്‍കിയ ഫയര്‍മാന്‍മാരായ ബി അനിഷ്, വൈ എ രാഹുല്‍ദാസ്, എം സജാദ് എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

Tags:    

Similar News