ഭരണഘടന വിരുദ്ധ പൗരത്വ നിയമത്തിനെതിരേ തൊഴിലാളികള്‍ പ്രതിരോധം തീര്‍ക്കണം: എസ്ഡിടിയു
ഒരു ഭാഗത്ത് തൊഴില്‍ നിയമങ്ങള്‍ തിരുത്തിയെഴുതി പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിച്ച് കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതി സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കുകയാണ്.
കോഴിക്കോട്: രാജ്യത്തിന്റെ നിലനില്‍പ്പിന് ആധാരമായ ഭരണഘടനയെ തിരുത്തി മനുസ്മൃതി അടിച്ചേല്‍പ്പിക്കാനുള്ള ആര്‍എസ്എസ് ഒളി അജണ്ടയാണ് അര്‍ധ രാത്രിയില്‍ ചുട്ടെടുക്കുന്ന ഭരണഘടന വിരുദ്ധ നിയമങ്ങളിലൂടെ മോദി -അമിത്ഷാ നടപ്പിലാക്കുന്നതെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഒരു ഭാഗത്ത് തൊഴില്‍ നിയമങ്ങള്‍ തിരുത്തിയെഴുതി പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിച്ച് കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതി സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കുകയാണ്. മറുഭാഗത്ത് വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള പൗരത്വ നിയമങ്ങള്‍ നടപ്പിലാക്കുന്ന ഫാഷിസ്റ്റ് ഭരണകൂട നിലപാടുകള്‍ക്കെതിരേ രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളില്‍ തൊഴിലാളികള്‍ പങ്കാളികളാവുകയും സ്വയം പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ വാസു അധ്യക്ഷത വഹിച്ചു. നൗഷാദ് മംഗലശ്ശേരി, പി പി മൊയിതീന്‍ കൂഞ്ഞ്, കാജാഹുസൈന്‍, അഡ്വ. എ എ റഹീം, ഇസ്മായില്‍ കമ്മന സംസാരിച്ചു.