തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മുതല്‍ 4 വരെയും 13 മുതല്‍ 17 വരെയും 27, 28 തിയ്യതികളിലും രാവിലെ 8 മുതല്‍ ഒരുമണിവരെ പ്രവര്‍ത്തിക്കും. ഈ ജില്ലകളില്‍ ഫെബ്രുവരി 6 മുതല്‍ 11 വരെയും 20 മുതല്‍ 25 വരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെയും പ്രവര്‍ത്തിക്കും.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഫെബ്രുവരി 6 മുതല്‍ 11 വരെയും ഫെബ്രുവരി 20 മുതല്‍ 25 വരെയും രാവിലെ 8 മുതല്‍ ഒരുമണിവരെ പ്രവര്‍ത്തിക്കും. ഇന്ന് മുതല്‍ (ഫെബ്രു. 1) 4 വരെയും 13 മുതല്‍ 17 വരെയും ഫെബ്രുവരി 27, 28 തിയ്യതികളിലും ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെയും പ്രവര്‍ത്തിക്കും. ഫെബ്രുവരിയില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു അംഗത്തിന് രണ്ടുകിലോ അരി വീതവും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി വീതവും ലഭ്യമാക്കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.