
പരപ്പനങ്ങാടി: റേഷന്‍ വിതരണ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി മൂലം സാധാരണ ജനങ്ങളുടെ അന്നം മുട്ടുന്ന അവസ്ഥയുണ്ടായിട്ടും നിഷ്‌ക്രിയത്വം പാലിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരേ എസ്ഡിപിഐ പരപ്പനങ്ങാടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
വിതരണ കരാറുകാരുടെ അനിശ്ചിതകാല സമരം മൂലം റേഷന്‍ കടകള്‍ കാലിയായിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. നാളിതുവരെയുണ്ടാവാത്ത തരത്തിലുള്ള കടുത്ത പ്രതിസന്ധിയാണ് പൊതുവിതരണ മേഖല നേരിടുന്നത്. സ്ഥിതി സങ്കീര്‍ണമായിട്ടും സത്വരമായ പരിഹാരം കാണുന്നതില്‍ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപെട്ടു. പ്രതിഷേധ പ്രകടനത്തിന് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, മുന്‍സിപ്പല്‍ പ്രസിഡന്റ് സി പി നൗഫല്‍, സെക്രട്ടറി അബ്ദുല്‍ സലാം, കെ സിദ്ധീഖ്, അഷ്‌റഫ് മൂസ നേതൃത്വം നല്‍കി.