ലോകകപ്പ് യോഗ്യത; ചിലിക്കെതിരേ വന്‍ ജയവുമായി അര്‍ജന്റീന; ബ്രസീല്‍ നാളെയിറങ്ങും

Update: 2024-09-06 05:13 GMT

ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ചിലിക്കെതിരേ മൂന്ന് ഗോളിന്റെ ജയമാണ് അര്‍ജന്റീന നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവത്തിലും അര്‍ജന്റീന തകര്‍പ്പന്‍ ഫോമിലായിരുന്നു. 48ാം മിനിറ്റില്‍ മാക്ക് അലിസ്റ്റര്‍, 84ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ്, ഇഞ്ചുറി ടൈമില്‍ പൗളോ ഡിബാല എന്നിവരാണ് വാമോസിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ലാറ്റിന്‍ അമേരിക്കയില്‍ 18 പോയിന്റോടെ അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.

നാളെ നടക്കുന്ന മല്‍സരത്തില്‍ ബ്രസീല്‍ ഇക്വഡോറിനെ നേരിടും. പോയിന്റ് നിലയില്‍ ഇക്വഡോര്‍ അഞ്ചാം സ്ഥാനത്തും ബ്രസീല്‍ ആറാം സ്ഥാനത്തുമാണ്.




Tags:    

Similar News