കാനറികള്‍ക്ക് മറക്കാനാവാത്ത ദിനം; ബ്രസീലിനെ നിലംപരിശ്ശാക്കി ലോകചാംപ്യന്‍മാര്‍

ബ്യൂണസ്‌ഐറിസ്: ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ പട്ടം അലങ്കരിച്ച ബ്രസീല്‍ ടീമിന്റെ ദയനീയ ഫോം തുടരുന്നു. ഇന്ന് ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബദ്ധവൈരികളായ അര്‍ജന്റീനയോട് 4-1ന്റെ ഭീമന്‍ പരാജയമാണ് ബ്രസീല്‍ വഴങ്ങിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ഒരിക്കല്‍ പോലും ബ്രസീല്‍ വെല്ലുവിളി ഉയര്‍ത്തിയില്ല. ഏകാധിപത്യത്തോടെയാണ് വാമോസ് മല്‍സരം ജയിച്ചത്. ജയത്തോടെ അര്‍ജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.
Giuliano Simeone's goal for Argentina! 🇦🇷 pic.twitter.com/7fvdZr7NVT
— Roy Nemer (@RoyNemer) March 26, 2025
തോല്‍വിയോടെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത തുലാസിലായി. ഇനിയുള്ള യോഗ്യത മല്‍സരങ്ങളില്‍ ബ്രസീലിന് നന്നേ വിയര്‍ക്കേണ്ടിവരും. ആദ്യ നാല് മിനിറ്റിനുള്ളില്‍ തന്നെ അര്‍ജന്റീന ലീഡെടുത്തിരുന്നു. നാലാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരാസ് ഗോള്‍ നേടി. 12ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ വക അടുത്ത ഗോള്‍. 27ാം മിനിറ്റില്‍ മാത്യുസ് കുന്‍ഹ ബ്രസീലിന്റെ ഏക ഗോള്‍ നേടി. 37ാം മിനിറ്റില്‍ അലെക്‌സിസ് മാക് അലിസ്റ്റര്‍ വാമോസിന്റെ മൂന്നാം ഗോള്‍ നേടി.
Alexis Mac Allister scores for Argentina! 🇦🇷 pic.twitter.com/H0tGSFbdy8
— Roy Nemer (@RoyNemer) March 26, 2025
71ാം മിനിറ്റില്‍ ജൂലിയാനോ സിമിയോനെ ലോകചാംപ്യന്‍മാരുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. തിയാഗോ അല്‍മാഡയ്ക്ക് പകരമാണ് സിമിയോനെ ഇറങ്ങിയത്. ഇന്ന് നടന്ന ഉറുഗ്വെ-ബൊളീവിയ മല്‍സരം സമനിലയില്‍ കലാശിച്ചു.