ലാറ്റിന്‍ അമേരിക്കയില്‍ നാളെ അര്‍ജന്റീന-ഉറുഗ്വെ പോര്; മെസിയില്ലാതെ വാമോസ്

ബ്യൂണസ് അയേഴ്സ്:ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ നാളെ കരുത്തരായ അര്‍ജന്റീനയും ഉറുഗ്വെയും നേര്‍ക്ക് നേര്‍. ലാറ്റിന്‍ അമേരിക്കാ യോഗ്യതാ റൗണ്ടിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിക്കാണ് മല്‍സരം. പോയിന്റ് നിലയില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്താണ്. ഉറുഗ്വെ മൂന്നാം സ്ഥാനത്താണ്. ക്യാപ്റ്റന്‍ മെസിയില്ലാതെയാണ് അര്‍ജന്റീന ഇറങ്ങുക.

അര്‍ജന്റീന സ്‌ക്വാഡ് : എമിലിയാനോ മാര്‍ട്ടിനെസ് , മാര്‍ട്ടിനെസ്; മോളിന, റൊമേറോ, ഒട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ; ഡി പോള്‍, മാക് അലിസ്റ്റര്‍, ഫെര്‍ണാണ്ടസ്; ഗോണ്‍സാലസ്, കൊറിയ, അല്‍വാരസ്.
ഉറുഗ്വെ സ്‌ക്വാഡ്: റോഷെ; നന്ദേസ്, ആര്‍ അരൗജോ, ഗിമെനെസ്, സാറാച്ചി; വാല്‍വെര്‍ഡെ, ബെന്റാന്‍കുര്‍; പെല്ലിസ്ട്രി, അഗ്യൂറെ, എം. അറൗജോ; നൂനെസ്