ലോകകപ്പ് യോഗ്യത; കാനറികളും വാമോസും 16ന് നേര്‍ക്കു നേര്‍ വരുന്നു ; 17 കാരന്‍ എന്‍ഡ്രിക്കയെ ടീമിലുള്‍പ്പെടുത്തി ബ്രസീല്‍

Update: 2023-11-09 06:27 GMT

റിയോ ഡി ജനീറോ: നവംബര്‍ 16ന് നടക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ പരാജയപ്പെട്ട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലിന് ജയം അനിവാര്യമാണ്. 21ന് മാരക്കാന സ്റ്റേഡിയത്തില്‍ കൊളംബിയക്കെതിരേ ബ്രസീലിന് എവേ മല്‍സരവും ഉണ്ട്. ബ്രസീല്‍ കോച്ച് ഫെര്‍ണാണ്ടോ ഡിനിസ് 17 കാരനായ സ്‌ട്രൈക്കര്‍ എന്‍ഡ്രിക്കിനെ ബ്രസീല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഡ്രിക്ക് അടുത്ത വര്‍ഷം റയല്‍ മാഡ്രിഡില്‍ ചേരാനിരിക്കയാണ്. നിലവില്‍ പാല്‍മിറീസിന്റെ മിന്നും താരമാണ്. കാസെമിറോയും നെയ്മറും പരിക്കുമൂലം സ്‌ക്വാഡില്‍ ഇടം നേടിയിട്ടില്ല.

ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി ബ്രസീല്‍ മൂന്നാമതാണ്. വെനസ്വേലയുമായുള്ള ഹോം മല്‍സരം 1-1 സമനിലയിലും ഉറുഗ്വേയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വിയും മഞ്ഞപ്പട വഴങ്ങിയിരുന്നു. 48 ടീമുകള്‍ പങ്കെടുക്കുന്ന അടുത്ത ലോകകപ്പ് യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് നടക്കുക. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആറ് ടീമുകള്‍ നേരിട്ട് യോഗ്യത നേടും. ഏഴാം സ്ഥാനക്കാരായ ടീം ബെര്‍ത്തിനായി ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫില്‍ മത്സരിക്കും.

ബ്രസീല്‍ സ്‌ക്വാഡ്: ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍ (ലിവര്‍പൂള്‍), എഡേഴ്‌സണ്‍ (മാഞ്ചസ്റ്റര്‍ സിറ്റി), ലൂക്കാസ് പെറി (ബോട്ടഫോഗോ). ഡിഫന്‍ഡര്‍മാര്‍: എമേഴ്സണ്‍ റോയല്‍ (ടോട്ടന്‍ഹാം), കാര്‍ലോസ് അഗസ്റ്റോ (ഇന്റര്‍ മിലാന്‍), റെനാന്‍ ലോഡി (ഒളിംപിക് മാര്‍സെയില്‍), ബ്രെമര്‍ (യുവന്റസ്), ഗബ്രിയേല്‍ മഗല്‍ഹെസ് (ആഴ്‌സനല്‍), നിനോ (ഫ്‌ലൂമിനന്‍സ്), മാര്‍ക്വിനോസ് (പാരീസ് സെന്റ് ജെര്‍മെയ്ന്‍). മിഡ്ഫീല്‍ഡര്‍: ആന്ദ്രേ (ഫ്‌ലൂമിനന്‍സ്), ബ്രൂണോ ഗ്വിമാരസ് (ന്യൂകാസില്‍), ഡഗ്ലസ് ലൂയിസ് (ആസ്റ്റണ്‍ വില്ല), ജോലിന്റണ്‍ (ന്യൂകാസില്‍), റാഫേല്‍ വീഗ (പാല്‍മീറസ്), റോഡ്രിഗോ (റിയല്‍ മാഡ്രിഡ്). ഫോര്‍വേഡുകള്‍: എന്‍ട്രിക്ക് (പാല്‍മീറസ്), ഗബ്രിയേല്‍ ജീസസ് (ആഴ്‌സണല്‍), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (ആഴ്‌സണല്‍), ജോവോ പെഡ്രോ (ബ്രൈടണ്‍), പൗളീഞ്ഞോ (അറ്റ്‌ലറ്റിക്കോ മിനെറോ), പെപെ (പോര്‍ട്ടോ), റാഫിന്‍ഹ (ബാഴ്‌സലോണ), വിനീഷ്യസ് ജൂനിയര്‍.







Tags:    

Similar News