നെയ്മറും എന്‍ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; മുറില്ലോയും എസ്‌റ്റോവോയും സ്‌ക്വാഡില്‍
സാവോപോളോ: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ദേശീയ ടീമിനുള്ള ടീമിനെ പ്രഖ്യാപിച്ചു. നവംബറില്‍ വെനസ്വേലയ്ക്കും ഉറുഗ്വേയ്ക്കുമെതിരായ മത്സരങ്ങള്‍ക്ക് മുന്നോടിയാണ് പരിശീലകന്‍ ഡോറിവല്‍ ജൂനിയര്‍ ടീമിനെ പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്നും മോചിതനായ നെയ്മര്‍ ടീമില്‍ ഇടം നേടിയില്ല. പൂര്‍ണ്ണ ഫിറ്റ്‌നെസ് താരം കൈവരിച്ചില്ലെന്നാണ് മാനേജ്‌മെന്റ് വ്യാഖ്യാനം. റയല്‍മാഡ്രിഡ് താരം എന്‍ഡ്രിക്കിനെ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ നോട്ടിങ്ഹാം ഫോറസ്റ്റ് ഡിഫന്‍ഡര്‍ മുറില്ലോ ടീമിലിടം നേടി. പാല്‍മിറാസില്‍ നിന്നുള്ള എസ്റ്റേവോയും റയല്‍ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയറും ടീമില്‍ തിരിച്ചെത്തും.
ബ്രസീല്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: ബെന്റോ (അല്‍ നസ്ര്‍), എഡേഴ്‌സണ്‍ (മാഞ്ചസ്റ്റര്‍ സിറ്റി), വെവര്‍ട്ടണ്‍ (പാല്‍മീറസ്).
ഡിഫന്‍ഡര്‍മാര്‍: ഡാനിലോ (യുവന്റസ്), വാന്‍ഡേഴ്‌സണ്‍ (മൊണാക്കോ), അബ്‌നര്‍ (ലിയോണ്‍), ഗില്‍ഹെം അരാന (അറ്റ്‌ലറ്റിക്കോ-എംജി), എഡര്‍ മിലിറ്റോ (റയല്‍ മാഡ്രിഡ്), ഗബ്രിയേല്‍ മഗല്‍ഹെസ് (ആഴ്‌സണല്‍), മാര്‍ക്വിനോസ് (പി.എസ്.ജി), മുറില്ലോ (നോട്ടിംഗാം ഫോറസ്റ്റ്).
മിഡ്ഫീല്‍ഡര്‍മാര്‍: ആന്‍ഡ്രി (വോള്‍വര്‍ഹാംപ്ടണ്‍), ആന്‍ഡ്രിയാസ് പെരേര (ഫുള്‍ഹാം), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസില്‍), ഗെര്‍സണ്‍ (ഫ്‌ലമെംഗോ), ലൂക്കാസ് പക്വെറ്റ (വെസ്റ്റ് ഹാം യുണൈറ്റഡ്), റാഫിഞ്ഞ (ബാഴ്‌സലോണ).
ഫോര്‍വേഡുകള്‍: എസ്റ്റെവോ (പാല്‍മീറസ്), ഇഗോര്‍ ജീസസ് (ബൊട്ടഫോഗോ), ലൂയിസ് ഹെന്റിക് (ബൊട്ടഫോഗോ), റോഡ്രിഗോ (റിയല്‍ മാഡ്രിഡ്), സാവിഞ്ഞോ (മാഞ്ചസ്റ്റര്‍ സിറ്റി), വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്).