വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 45 ദശലക്ഷത്തിലേക്കെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല അറിയിപ്പില്‍ പറയുന്നു. നിലവില്‍ ലോകത്ത് 4,49,42,003 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. അതില്‍ 11,80,277 പേര്‍ മരിക്കുകയും ചെയ്തു.
ലോകത്ത് ഇതുവരെ 3,02,36,155 പേര്‍ രോഗമുക്തരായി.
യുഎസ്സാണ് ഇപ്പോഴും ലോകത്ത് കൊവിഡ് രോഗബാധയില്‍ മുന്നില്‍ നില്‍ക്കുന്നത്. 89,43,590 പേര്‍ക്കാണ് യുഎസ്സില്‍ കൊവിഡ് ബാധിച്ചത്. 2,28,636 പേര്‍ക്ക് ജീവഹാനിയുണ്ടായി. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും യുഎസ്സിലാണ്. 35,54,336 പേര്‍ രോഗമുക്തരായി.
ഇന്ത്യയും ബ്രസീലുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇന്ത്യയില്‍ 80,40,203 ഉം ബ്രസീലില്‍ 54,94,376 ഉം പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം മരണസംഖ്യയില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ ബ്രസീലാണ്. 1,58,963 പേരാണ് ബ്രസീലില്‍ രോഗം ബാധിച്ച് മരിച്ചത്.
ലോകത്താകമാനം 30.2 ദശലക്ഷം പേര്‍ രോഗമുക്തരായി. ഇന്ത്യയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം 73,15,989 ആയി.
15,70,446 രോഗബാധിതരും 27,111 മരണങ്ങളുമായി റഷ്യയാണ് നാലാം സ്ഥാനത്ത്.
ഫ്രാന്‍സില്‍ 1,327,852 കൊവിഡ് ബാധിതരും 36,058 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്.
സ്‌പെയിനില്‍ 1,160,083 പേരെ കൊവിഡ് ബാധിച്ചു, 35,639 പേര്‍ക്ക് ജീവഹാനിയുണ്ടായി.
അര്‍ജന്റീനയില്‍ 11,43,800 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, മരിച്ചവരുടെ എണ്ണം 30,442.
കൊളമ്പിയയില്‍ നിന്ന് 10,48,055 കൊവിഡ് ബാധിതരും 30,926 കൊവിഡ് മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്.
മാര്‍ച്ച് 1നാണ് ലോകാരോഗ്യസംഘടന കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്.