യുവാവ് കിണറ്റില്‍ ചാടി മരിച്ച നിലയില്‍
നെന്മേനി തെക്കേല്‍ വീട് കൃഷ്ണദാസിന്റെ മകന്‍ ധനീഷ് (36) ആണ് മരിച്ചത്.
നെന്മേനി: നെന്മേനി ചുള്ളിയോടെ താളൂര്‍ചിറ ഭാഗത്ത് യുവാവ് കിണറ്റില്‍ ചാടി മരിച്ചു.നെന്മേനി തെക്കേല്‍ വീട് കൃഷ്ണദാസിന്റെ മകന്‍ ധനീഷ് (36) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി അഗ്നി രക്ഷാ സേന ശനിയാഴ്ച രാത്രി ഒരു മണിയോടെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍മാരായ കെ അജില്‍, എ ബി സതീഷ് എന്നിവര്‍ സാഹസികമായി 60 അടിയോളം താഴ്ചയിലുള്ള കിണറില്‍ ഇറങ്ങിയാണ് മൃതദേഹം പുറത്ത് എത്തിച്ചത്.
തുടര്‍ന്ന് മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് കൊണ്ടുപോയി. ഭാര്യ: അശ്വനി. മക്കള്‍: ആദി, ആദവ് .സ്‌റ്റേഷന്‍ ഓഫിസര്‍ നിധീഷ് കുമാറിന്റെ നതൃത്വത്തിലുള്ള സംഘത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ ഐ ജോസഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മരായ കെ കെ ഹരിദാസ്, നിസാര്‍, വി വിനീത്, സുജയ് ശങ്കര്‍, എ ബി സതീഷ്, കെ അജില്‍, രഞ്ജിത്ത് ലാല്‍, ഹോം ഗാര്‍ഡ് ഷാജന്‍, രാമകൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.