ഗർഭനിരോധന ഉറയിൽ 54 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
തൃശൂർ: ഗര്‍ഭനിരോധന ഉറയിൽ സ്വർണം കടത്താൻ ശ്രമിച്ചയാള്‍ പരശുറാം എക്സ്പ്രസിൽ പിടിയിൽ. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠൻ(35)ആണ് അറസ്റ്റിലായത്. ആർപിഎഫ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
54 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിലായിരുന്നു സ്വർണക്കടത്ത്.