കാപ്പ ചുമത്തി യുവാവിനെ ജയിലില്‍ അടച്ചു

Update: 2022-04-23 18:13 GMT

കണ്ണൂര്‍: കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ തലശ്ശേരി പോലിസ് സ്‌റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലിസ് കാപ്പ ചുമത്തി ജയിലില്‍ അടച്ചു. തലശ്ശേരി ചിറക്കേകര നടമ്മല്‍ ഹൗസില്‍ ഷിജില്‍ ബാബുനേയാണ് ജയിലില്‍ അടച്ചത്.

തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ മാത്രം 4 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷിജില്‍ ബാബു. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐപിഎസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ജിഐജി രാഹുല്‍ ആര്‍ നായര്‍ ഐപിഎസിന്റെ ഉത്തരവ് പ്രകരമാണ് നടപടി. അടുത്ത കാലത്തായി കാപ്പ ചുമത്തി നടപടി നേരിടുന്ന മൂന്നാമത്തെ ക്രിമിനല്‍ കേസ് പ്രതിയാണ് ഷിജില്‍ ബാബു. കണ്ണൂര്‍ സിറ്റി പോലിസ് സ്‌റ്റേഷന്‍ പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Tags:    

Similar News