മാള: സിനിമാ നടന്‍ ജോജു ജോര്‍ജ്ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. വലിയപറമ്പില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ജിന്റോ ജോണ്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അരുണ്‍രാജ് അധ്യക്ഷത വഹിച്ചു.
മാര്‍ച്ചിന് കോണ്‍ഗ്രസ് നേതാക്കളായ എ എ അഷറഫ്, പി ഡി ജോസ്, ജോഷി കാഞ്ഞൂത്തറ, ഹക്കീം ഇക്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്.
ഇന്ധനവില വര്‍ധനവിനെതിരെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ കാറിലെത്തിയ ജോജു ജോര്‍ജ്ജ് വനിതകളടക്കമുള്ളവരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്നാരോപിച്ചാണ് കുഴൂര്‍ തുമ്പരശ്ശേരിയിലുള്ള ജോജുവിന്റെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധമാര്‍ച്ച് ജോജുവിന്റെ വീടിന് ഒന്നര കിലോമീറ്ററകലെ ബാരിക്കേഡ് വെച്ച് പോലിസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിടാനുള്ള ശ്രമത്തിനിടെ ഒരു പ്രവര്‍ത്തകന്റെ കൈക്ക് നിസ്സാര പരിക്കേറ്റു.
മാള എസ് ഐ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ മാളയില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ നിന്നുമുള്ള വന്‍ പോലിസ് സന്നാഹമാണ് പ്രതിഷേധ സമരത്തെ നേരിടാനുണ്ടായിരുന്നത്. ജോജുവിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയരുന്നതിനിടെ ജോജുവിന്റെ വീടിന് നാല് പോലിസുകാരുടെ കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.