പോലിസ് സ്‌റ്റേഷനിലേക്ക് തള്ളിക്കയറാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമം; വലിയതുറ സ്‌റ്റേഷന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ശബരീനാഥിനെ ജില്ലാ കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം: ശബരീനാഥിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തുറ പോലിസ് സ്‌റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമം. വലിയ തുറ പോലിസ് സ്‌റ്റേഷന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധ നടക്കുകയാണ്. ഇപ്പോള്‍ വലിയ തുറ റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ഡിസിസി പ്രസിഡന്റ് പാലോട് രവി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, തുടങ്ങിയ നിരവധി യുഡിഎഫ് നേതാക്കള്‍ സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
ശബരീനാഥിനെ ജില്ലാ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. വിമാനത്തിലെ പ്രതിഷേധത്തില്‍ ഗൂഢാലോചനക്കുറ്റമാണ് ശബരീനാഥിനെതിരേ ചുമത്തിയിരിക്കുന്നത്.
അതേസമയം, മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ചാണ് മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ കെ എസ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ ഷാ പറഞ്ഞു. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് 11 മണിക്ക് മജിസ്‌ട്രേറ്റ് പറഞ്ഞിരുന്നു. എന്നാല്‍ 10.50ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ വ്യാജ രേഖ പോലിസ് കോടതിയില്‍ സമര്‍പ്പിച്ചുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
'മജിസ്‌ട്രേറ്റിനേയും കബളിപ്പിച്ചാണ് അറസ്റ്റ്. മജിസ്‌ട്രേറ്റ് അറസ്റ്റ് ചെയ്യരുതെന്ന് വാക്കാല്‍ പറഞ്ഞതിന് ശേഷം അതിന് മുന്നേ അറസ്റ്റ് ചെയ്തുവെന്ന് പോലിസ് കള്ളരേഖകള്‍ ഉണ്ടാക്കിയിരിക്കുകയാണ്. അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. അറസ്റ്റ് ചെയ്യരുതെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞിരുന്നു. എന്നാല്‍ 11 മണിക്ക് മുമ്പേ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പോലിസ് കള്ളരേഖകള്‍ ഉണ്ടാക്കി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി നടപടികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്നും സുധീര്‍ ഷാ മാധ്യമങ്ങളോട് പറഞ്ഞു.