പുത്തനത്താണി: വൈലത്തൂര്‍ താനൂര്‍ റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താനാളൂര്‍ പകര നന്താനിപറമ്പില്‍ കരുണാകരന്റെ മകന്‍ ഷൈജു (38) വാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി എട്ടരയോടെയാണ് അപകടം. ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ ഷൈജുവിനെ ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര്‍പെന്റര്‍ ജോലിക്കാരനായിരുന്നു. കൊവിഡ് പരിശോധനക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃത്യദേഹം ഞായറാഴ്ച്ച സംസ്‌കരിക്കും. അമ്മ: ലക്ഷ്മി. ഭാര്യ: പ്രഭിത. സഹോദരങ്ങള്‍: ഷിജു, സവിത, സുബിത.