ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

Update: 2021-04-06 15:38 GMT
ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

മാള: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കുണ്ടൂര്‍ കുളത്തേരി കോളായിത്തറ രവിയുടെ മകന്‍ രാഗിന്‍ (21) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നുമണിക്കുശേഷം എറണാകുളം കാക്കനാട്ടേക്ക് ജോലിസംബന്ധമായ യാത്രക്കിടെ ആലുവ മുട്ടത്ത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ട്രെയിലര്‍ ഇടിച്ചുണ്ടായ അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റുവെന്നാണ് സംശയിക്കുന്നത്.

ഉടന്‍ മരണപ്പെട്ടതായാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം വീട്ടിലെത്തിച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവ്: സുനിത. ഏകസഹോദരി രനി. സഹോദരി ഭര്‍ത്താവ് ജിജീഷ്.

Tags:    

Similar News