മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിലെ കൊമ്പത്ത്കടവില്‍ വീട് കുത്തിത്തുറന്ന് മോഷണം. എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. കൊമ്പത്ത്കടവ് വൈലോപ്പിള്ളി പ്രേമന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
വീട്ടുകാര്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് പോയ സമയത്താണ് മോഷ്ടാക്കള്‍ വീട്ടില്‍ കയറിയത്. പിന്‍വശത്തെ വാതില്‍ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. അലമാരയുടെ ലോക്കര്‍ കത്രിക ഉപയോഗിച്ച് കുത്തിത്തുറന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. മാള പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഡോഗ് സ്‌ക്വാഡ്, വിരല്‍ അടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.