കാറ്റില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

Update: 2021-06-14 10:39 GMT

മാള: എളന്തിക്കര- മാള റോഡില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് മൂന്നുമുറിക്ക് സമീപം ഗതാഗത തടസ്സസമുണ്ടായി. തട്ടകത്ത് ജോസഫ് എന്നയാളുടെ വീട്ടുപറമ്പിലെ തേക്ക് മരം വൈദ്യുതി ലൈനിലേക്ക് വീണ് റോഡിന് എതിര്‍വശത്തെ ബുഷറാ മൊയ്ദീന്റെ വീടിനും അടുത്ത വീടിനും മുകളിലായി വീണ് കിടന്നിരുന്നു. രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ചെരിയുകയും ചെയ്തു. വൈദ്യുതി ലൈനില്‍ വീണതിനാല്‍ വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല.


 മാള ഫയര്‍ ആന്റ് റെസ്‌ക്യൂ സ്‌റ്റേഷനില്‍നിന്നും സ്‌റ്റേഷന്‍ ഓഫിസര്‍ സി ഒ ജോയി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അസി. സ്‌റ്റേഷന്‍ ഓഫിസര്‍ എം ജയകുമാര്‍, ഫയര്‍ ഓഫിസര്‍മാരായ വി പി സിന്നില്‍കുമാര്‍, എ വി കൃഷ്ണരാജ്, ആര്‍ വി അരുണ്‍, ജി എസ് രഞ്ജിത്ത്, എന്നിവരും കെഎസ്ഇബി പുത്തന്‍വേലിക്കര സെക്ഷനില്‍നിന്നും സബ് എന്‍ജിനീയര്‍ കൃഷ്ണന്റെ നേതൃതത്തിലുള്ള സംഘവും പത്രപ്രവര്‍ത്തകന്‍ ഷാന്റി ജോസഫിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പങ്കാളികളായി.

Tags:    

Similar News