പട്ടാപ്പകല്‍ മാളയില്‍ സിനിമാ സ്റ്റൈല്‍ മോഷണം

Update: 2022-02-17 15:15 GMT
പട്ടാപ്പകല്‍ മാളയില്‍ സിനിമാ സ്റ്റൈല്‍ മോഷണം

മാള: പട്ടാപ്പകല്‍ മാളയില്‍ സിനിമാ സ്റ്റൈല്‍ മോഷണം. മാള ടൗണില്‍ മെയിന്‍ റോഡില്‍ എല്‍ഐസി ഏജന്റിന്റെ സ്ഥാപനമാണ് കവര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തത്. ഏജന്‍സി റപ്പായി അമ്പൂക്കന്‍ നടത്തുന്ന ഷോപ്പില്‍നിന്നും 8,500 രൂപയാണ് തന്ത്രപരമായി കൈക്കലാക്കിയത്. 50 മീറ്റര്‍ മാറി മാള റെക്‌സിന്‍ ഹൗസിന് സമീപത്തുനിന്ന് 9000 രൂപ വിലയുള്ള ഗിയര്‍ സൈക്കിളും മോഷ്ടിച്ചു. ജലാല്‍ മഞ്ഞള്‍ വളപ്പിലിന്റെ ഉടമസ്ഥതയിലുള്ള സൈക്കിളാണ് നഷ്ടപ്പെട്ടത്.

മാള പോലിസില്‍ ലഭിച്ച പരാതിയില്‍ പ്രാഥമിക തിരച്ചില്‍ നടത്തിയെങ്കിലും മോഷണം നടത്തി മുങ്ങിയ പ്രതിയെ കണ്ടെത്താനായിട്ടില്ല. സമീപത്തെ സിസിടിവിയില്‍ കുടുങ്ങിയ പാന്റും ഷര്‍ട്ടും കൈവിരലില്‍ മോതിരവും അണിഞ്ഞ യുവാവിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുത്തന്‍ചിറയില്‍ ജുമാ മസ്ജിദിന്റെയും കൊച്ചുകടവ് മഹല്ലിന്റെ കീഴിലുള്ള ഭണ്ഡാരവും തകര്‍ത്ത് മോഷണം നടന്നിരുന്നു.

Tags:    

Similar News